കോഴിക്കോട് നഗരത്തിലെ സ്വർണക്കവർച്ച: ക്വട്ടേഷൻ നേതാവിനെ പോലീസ് വിദഗ്ധമായി പിടികൂടി


അറസ്റ്റിലായ പ്രതികൾ

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍. കഞ്ചാവ് കടത്തൽ കേസുകൾ ഉൾപ്പെടെ നിരവധി കവർച്ച കേസുകളിൽ പ്രതിയായിട്ടുള്ള കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്മാള നിലത്ത് വീട്ടിൽ എൻ.പി ഷിബി (40) പോലീസ് പിടിയിലായത്. കസബ പോലീസ് ഇസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലിയില്‍നിന്ന് സെപ്തംബർ 20-ന് രാത്രിയാണ് ഇയാള്‍ 1.2 കി.ഗ്രാം സ്വർണം കവർന്നത്. പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. യാതൊരു വിധ തെളിവുക ളും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയില്‍ പോലീസിന്‍റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണാഭരണ നിർമ്മാണ ജോലി ചെയ്തുവരുന്ന ആളാണ് റംസാന്‍ അലി. ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ 1.2 കിലോഗ്രാം സ്വർണ്ണം ബൈക്കിൽ കൊണ്ടുപോകുമ്പോൾ ബൈക്കിലെത്തിയ എട്ടുപേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർച്ച ചെയ്യുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐ.പി.എ സിൻ്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജന്‍റെ മേൽനോട്ടത്തിൽ, ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്. ഇത്തരം മറ്റു കവർച്ചാകേസുകളിൽ ഉൾപ്പെട്ടവരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തിയ പോലീസ് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തി ലെ കുറച്ച് പേർ ഒളിവിലാണെന്ന് മനസ്സിലാക്കി.

പിന്നീടുള്ള രഹസ്യമായ അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും ഇവർ ആരും തന്നെ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കി. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിന് കവർച്ചയ്ക്കായി സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.

അന്യസംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നിട്ടു ണ്ടെന്ന സൂചന ലഭിച്ച പോലീസ്, സംഘങ്ങളായി തിരിഞ്ഞ് ഗോവ, കർണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രഹസ്യ അന്വേഷണം നടത്തി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം മഹാജന് ക്രൈം സ്ക്വാഡ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.

കർണ്ണാടകയിൽ കേരള പോലീസ് എത്തിയ വിവരം മനസിലാക്കിയ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് വെള്ള സ്വിഫ്റ്റ് കാറിൽ കടന്നതായ രഹസ്യവിവരം ലഭിച്ചു. തുടർന്ന് പോലീസ് കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ ടൗൺ എസിപിയുടെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കി. പോലീസിനെക്കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളായ പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണി ത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് എന്നിവരെ പിടികൂടി. കേസിലെ മറ്റൊരു പ്രതിയായ പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ കഴിഞ്ഞ ദിവസം കസബ ഇൻസ്പെക്ടർക്ക് മുന്നിൽ ഹാജരായിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ഇവർക്ക് ക്വട്ടേഷൻ നൽകിയ നേതാവ് ഷിബി ആണെന്ന് വ്യക്തമായി. കോഴിക്കോട് എയർപോർട്ടിൽ ഗോൾഡ് പൊട്ടിക്കാൻ ഷിബി പോകാൻ സാധ്യത ഉണ്ടെന്ന് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ബുധനാഴ്ച പ്രതികളെ പിടികൂടുകയായിരുന്നു.

2014 തൃശ്ശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിലും 2019 മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലും 2021 ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച നടത്തിയ കേസിലും 2019 കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ആംസ് ആക്ട് കേസിലും 2016ൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ തട്ടുക്കട തല്ലി പൊളിച്ച കേസിലെയും മുഖ്യപ്രതിയാണ് ഷിബി.

വളരെ ആസൂത്രിതമായാണ് പ്രതികൾ കവർച്ച നടത്തിയതെന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽപ്പെടാതിരിക്കാൻ കവർച്ച നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഈ പ്രദേശങ്ങളിൽ റിഹേഴ്സൽ നടത്തിയിരുന്നതായും അങ്ങനെയാണ് ആളൊഴിഞ്ഞ ജൂബിലി ഹാൾ പരിസരം കവർച്ചക്കായി തെരഞ്ഞെടുത്തതെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി ടൗൺ എസിപി ബിജുരാജ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ.അബ്ദുൾ റഹിമാൻ, കെപി മഹീഷ്, എം.ഷാലു, പി പി മഹേഷ്, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത് കസബ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീഷ്, അഭിഷേക്, ഡ്രൈവർ സിപിഒ ടി.കെ.വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content highlights: infamous quotation group leader arrested in gold snatching case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented