അശ്വിൻ കപ്പട്ടി | Photo: Screengrab
കൊച്ചി: പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ വ്യവസായി വർഗീസ് കപ്പട്ടിയുടെ മകൻ അശ്വിൻ കപ്പട്ടി അറസ്റ്റിൽ. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അശ്വിനെ ആലുവയിൽ നിന്ന് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
2014-ൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ അഞ്ചുവർഷത്തോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും പണം തട്ടിയെന്നുമാണ് യുവതിയുടെ പരാതി.
മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന അശ്വിൻ കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് ഇടപാടിനായി തൃശ്ശൂരിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടുന്നത്.
പെൺകുട്ടികളെ ഫെയ്സ്ബുക്ക് വഴി പരിചപ്പെട്ട് അവരെ ലൈംഗികചൂഷണം ചെയ്ത് പിന്നീട് ഒഴിവാക്കി വിടുകയെന്നുളളതാണ് ഇയാളുടെ രീതിയെന്ന് പീഡനത്തിനിരയായ യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പൂഞ്ഞാർ സ്വദേശിക്ക് വിസ വാഗ്ദാനംചെയ്ത് 3.5 ലക്ഷം രൂപ തട്ടിയ കേസും ഇയാൾക്കെതിരേ നിലവിലുണ്ട്. നിരവധി പെൺകുട്ടികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അശ്വിന്റെ സഹോദരൻ നേരത്തേ പോലീസ് പിടിയിലായിരുന്നു. കൊച്ചിയിൽ വനിതാ ട്രാഫിക് വാർഡനെ മർദിച്ച കേസിൽ മറ്റൊരു സഹോദരനും പ്രതിയായിട്ടുണ്ട്.
Content Highlights:Industrialist's son arrested for sexual abuse case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..