'ക്ഷേത്രംഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നീക്കം'; ഇന്ദുമല്‍ഹോത്രയുടെ അഭിപ്രായം തള്ളി ലളിത്‌


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

യു.യു. ലളിത്

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്നത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ അവകാശം അംഗീകരിച്ചത് നിയമം പരിഗണിച്ചാണ്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോടുള്ള വിയോജിപ്പ് മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് പ്രകടിപ്പിച്ചത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ചുള്ള സുപ്രീം കോടതി വിധി 2020 ജൂലൈ പതിമൂന്നിന് പ്രസ്താവിച്ചത് ജസ്റ്റിസ് മാരായ യു.യു ലളിതും ഇന്ദു മല്‍ഹോത്രയൂം അടങ്ങിയ ബെഞ്ചാണ്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം താനും ജസ്റ്റിസ് യു.യു ലളിതും തടഞ്ഞുവെന്നും അവകാശപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോപിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഈ അഭിപ്രായങ്ങള്‍ ആണ് വിധി എഴുതിയ മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് തള്ളിക്കളഞ്ഞത്.കേസുമായി ബന്ധപ്പെട്ട സവിശേഷമായ വസ്തുതകളും നിയമവും പരിഗണിച്ചാണ് വിധി എഴുതിയത്. തിരുവിതാംകൂര്‍, കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് പദ്മനാഭ സ്വാമി ക്ഷേത്രം ഭരണത്തിലുള്ള അധികാരത്തെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം ഉണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് ഇറക്കിയതെന്നും സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു ലളിത് അഭിപ്രായപ്പെട്ടു.

ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയത് സാക്ഷിമൊഴികള്‍ കൂടി കണക്കിലെടുത്ത്

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സാക്ഷി മൊഴികള്‍ കൂടി കണക്കിലെടുത്താണെന്ന് ജസ്റ്റിസ് യു.യു ലളിത്. ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയ്, പി.സി പന്ത്, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പ്രസ്താവിച്ചിരുന്നത്.

യു.യു ലളിത്

സൗമ്യയെ തീവണ്ടിയില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ സൗമ്യ തീവണ്ടിയില്‍ നിന്ന് ചാടിയെന്ന് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. തീവണ്ടിയില്‍ നിന്ന് ചാടുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍ ആണ് സൗമ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. അതേസമയം, ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതിനാലാണ് ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സൗമ്യ കേസിലെ കോടതിവിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയിരുന്നു.

Content Highlights: Indu Malhotra's opinion that the communist government is trying to take over the temples, UU lalit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented