പ്രതീകാത്മകചിത്രം | AFP
തിരുവനന്തപുരം: ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം - 'FRINJEX-23' മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ച് നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്.
ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിന്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആർമർഡ് ബ്രിഗേഡും ചേർന്ന് എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തുന്ന ഈ അഭ്യാസത്തിന്റെ ആശയവും പങ്കാളിത്തവും അതുല്യമാണ്.
'പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും' എന്ന പ്രമേയത്തിനെ അടിസ്ഥാനമാക്കിയാണ് ഈ അഭ്യാസം.
Content Highlights: Indo France joint exercise at Pangode military station
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..