ഇ.പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ ഇന്‍ഡിഗോ വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ.പി ജയരാജനെതിരേയുള്ള പരാതി എഴുതിത്തള്ളിയേക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദിന്റെയും നവീന്‍ കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും പ്രതിഷേധം നടത്തിയ സമയത്ത് ഇ.പി ജയരാജന്‍ ഇരുവരേയും ആക്രമിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഇതിനുപിന്നാലെ പരാതിക്കാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും വലിയതുറ പോലീസ് കണ്ണൂരിലെത്തി നോട്ടീസും നല്‍കി. വിഷയത്തില്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ നേരത്തെ ജയരാജന് മൂന്നാഴ്ചത്തേക്കും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് ഫര്‍സീനും നവീന്‍ കുമാറിനും രണ്ടാഴ്ചത്തേക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമേതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
Content Highlights: indigo flight protest, case against ep jayarajan may dropped


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..