പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിൽ എത്തിച്ചേരും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8:15 -ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 -ന് തിരുവനന്തപുരത്തെത്തും.
നേരത്തെ, തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 7.30 മണിക്കൂറിൽ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും.
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും ഇന്‍ഡിഗോയുടെ പരിഗണനയിലാണ്.
Content Highlights: Indigo airlines has started a new one stop daily flight service from Thiruvananthapuram to Kolkata
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..