റെയില്‍വേ ട്രാക്കിനു മീതേ പറക്കുന്ന ഇന്‍ഡിഗോ; പോസ്റ്റ് വൈറല്‍, ജയരാജന് മറുപടിയെന്ന് സോഷ്യല്‍ മീഡിയ


ഇൻഡിഗോ എയർലൈൻസ് പങ്കുവെച്ച ചിത്രം, ഇ.പി ജയരാജൻ

ന്യൂഡല്‍ഹി: ഇ.പി ജ.യരാജന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയും ഇതിന് ജയരാജന്റെ പ്രതികരണവും പുറത്തുവന്നതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മലയാളികളുടെ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും ബഹളമാണ്.

ഇതിനിടെ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി ജയരാജന് വിമാനകമ്പനിയുടെ മറുപടി എന്നാണ് പലരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Read More: 'കേരളത്തിനു മുകളില്‍ ഒരു ഇന്‍ഡിഗോയും പറക്കില്ല'; വിമാനക്കമ്പനിയുടെ FB പേജില്‍ ഇ.പിക്ക് ട്രോള്‍ പൂരം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ. പി ജയരാജന്‍ കുടുംബത്തോടൊപ്പം യാത്രചെയ്തത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറവേ, കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ 'ആപ്പീസ് പൂട്ടുമെന്ന്' ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ട്രോളുകളുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Indigo airlines facebook post ep jayarajan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented