30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷി, 262 മീറ്റര്‍ നീളം, 1500 നാവികരെ ഉള്‍ക്കൊള്ളും- അഭിമാനം IAC-1


2 min read
Read later
Print
Share

Photo Courtesy: @DefencePROkochi

ന്ത്യ തദ്ദേശമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എ.സി.1-ന്നിന്റെ നിര്‍മാണ പുരോഗതി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെത്തി വിലയിരുത്തി. നിലവില്‍ ഐ.എ.സി.-1 എന്ന് വിളിക്കുന്ന ഈ കപ്പല്‍, കമ്മിഷനിങ്ങിനു ശേഷം ഐ.എന്‍.എസ്. വിക്രാന്ത് എന്നാകും അറിയപ്പെടുക. ഡീകമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനായി ഐഎസി-1നും അതേ പേര് തന്നെ നല്‍കും

30 വിമാനങ്ങള്‍ ഒറ്റയടിക്ക് വഹിക്കാം

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും.

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എ.സി-1ന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്.ടി.ഒ.ബി.എ.ആര്‍.(short take off but arrested recovery) സംവിധാനവും കപ്പലിലുണ്ടാകും.

നിര്‍മാണം പൂര്‍ത്തിയായി നീറ്റിലിറങ്ങുന്നത്

ഐ.എ.സി.1-ന്റെ നിര്‍മാണം 2022-ഓടെ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നാവികസേനയുള്ളതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2024-ഓടെയേ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറ്റം നടക്കൂവെന്നാണ് സി.എസ്.എല്‍.(കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡ്) വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐ.എ.സി-1ന്റെ നിര്‍മാണം 2018-ഓടെ പൂര്‍ത്തിയാകേണ്ടിയിരുന്നതാണ്. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ടും ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരി കാരണവും വൈകുകയായിരുന്നു.

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാനവാഹിനിക്കപ്പല്‍ കടലിലേക്കിറങ്ങുന്നത്. 2009-ല്‍ നിര്‍മാണ ജോലികള്‍ തുടങ്ങിയ കപ്പല്‍ 2013-ലാണ് ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. 2020 നവംബറില്‍ ബേസിന്‍ ട്രയല്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ കടല്‍ പരീക്ഷണത്തിനു കടക്കുന്നത്.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്.

അടിയന്തരമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യകതയാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും ഓരോന്നു വീതവും മറ്റൊന്ന് ഡോക്ക് മെയിന്റനന്‍സിനും. 2017-ല്‍ ആ.എന്‍.എസ്. വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തതിനു ശേഷം ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകമാകെയുള്ള 45 വിമാനവാഹിനിക്കപ്പലുകളില്‍ 11 എണ്ണം അമേരിക്കന്‍ നാവികസേനയുടേതാണ്.

content highlights: indigenous Indian Aircraft Carrier IAC-1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


TEACHERS
mathrubhumi impact

1 min

ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കും; സ്പാർക്ക് ഐഡി രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

Sep 26, 2023


jaick c thomas

2 min

'കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് DYFI തീരുമാനിക്കും'; വ്യാപാരിയുടെ മരണത്തിൽ ജെയ്ക്

Sep 26, 2023


Most Commented