പ്രതീകാത്മകചിത്രം | Photo: Mathrubhumi
കോഴിക്കോട്: : പാലക്കാട് റെയില്‍വേ ഡിവിഷനില്‍ പത്തുവര്‍ഷത്തിനിടെ ടി.ടി.ഇ.മാരുടെ എണ്ണം പകുതിയായി. 2010 മുതലാണ് ടി.ടി.ഇ.മാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. അന്ന് എഴുന്നൂറിലേറെ പേരുണ്ടായിരുന്നു. ഇപ്പോള്‍ 363 പേര്‍ മാത്രം. 2020-ല്‍ 501 പേരുണ്ടായിരുന്നത് കോവിഡ് കാലത്ത് 466 ആയി കുറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിനിടെ സി.സി./ടി.സി. എന്ന പേരില്‍ ഈ തസ്തികയിലേക്ക് നിയമനം ലഭിച്ചത് ഏഴുപേര്‍ക്ക് മാത്രമാണ്.
തിരക്കേറിയ മാവേലി എക്‌സ്പ്രസില്‍ ഒരു യാത്രയില്‍ ശരാശരി നാലും മലബാര്‍ എക്‌സ്പ്രസില്‍ ആറും ടി.ടി.ഇ.മാരാണ് ഇപ്പോഴുണ്ടാവാറുള്ളത്. മുമ്പ് രണ്ട് കോച്ചിന് ഒരാള്‍ വീതമുണ്ടായിരുന്നതാണ്. ഇതാണ് 22 കോച്ചിന് നാലുപേര്‍ എന്ന സ്ഥിതിയിലെത്തിയത്.
റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്രചെയ്യുമ്പോള്‍ അയാളെ മാറ്റിയിരുത്താന്‍പോലും ടി.ടി.ഇ.യുടെ സേവനം കിട്ടാത്ത സ്ഥിതിയാണ് യാത്രക്കാരന്. ചെലവ് കുറയ്ക്കാന്‍ റെയില്‍വേ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോള്‍ ടിക്കറ്റ്് ചെക്കിങ്, അധികനിരക്ക് ഈടാക്കല്‍ തുടങ്ങിയവ നടക്കാത്തതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാവുന്നുണ്ട്. ടി.ടി.ഇ.മാരുടെ ജോലിഭാരവും കൂടി. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരംവരെ യാത്രചെയ്തിട്ടും ഒരു ടി.ടി.ഇ.യെപ്പോലും കാണാത്ത അനുഭവം പലപ്പോഴും തനിക്കുണ്ടായിട്ടുണ്ടൈന്ന് വടകര സ്വദേശിയായ സ്ഥിരം യാത്രക്കാരന്‍ ശശിധരന്‍ മുല്ലേരി പറഞ്ഞു.
Content Highlights: Indian Railways TTE palakkad division train
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..