ടൗട്ടേ; അപകടത്തിൽപ്പെട്ട ബാർജുകളിൽനിന്ന് 147 പേരെ രക്ഷപെടുത്തി; 127 പേരെ കാണാതായി


-

മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ ഒന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബാര്‍ജ് പി 305 എന്ന ബാര്‍ജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 137 പേരുളള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പെട്ടത്. ഈ ബാര്‍ജില്‍ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്. ബാര്‍ജ് എസ്എസ്3യില്‍ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേര്‍ ഉളള ബാര്‍ജ് P305 ഒഴുകിപ്പോയെന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കണമെന്നുമുളള സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഐഎന്‍എസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദക്ഷിണപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് എണ്ണപ്പാടങ്ങള്‍.

ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാര്‍ജുകള്‍ അപകടത്തില്‍ പെട്ടത്. കൊടുങ്കാറ്റില്‍ പെട്ട ഇവ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകള്‍ രക്ഷാപ്രവര്‍ത്തിന് വേണ്ടി തിരിച്ചു. ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുളളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented