തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.  

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളും തീയതികളും താഴെ നല്‍കുന്നു... 

2020 ജൂണ്‍ 5 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി 
2020 ജൂണ്‍ 6 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി 
2020 ജൂണ്‍ 7 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 

പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ് മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.  

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരും കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020-ല്‍ വിശദീകരിക്കുന്നുണ്ട്. അത് താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ് 

https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍, ഇടിമിന്നല്‍ സുരക്ഷ മുന്‍കരുതലുകള്‍ തുടങ്ങിയവതാഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ലഭ്യമാണ്. 

https://sdma.kerala.gov.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95-%E0%B4%AE%E0%B5%81%E0%B5%BB%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%87%E0%B4%B6/  

https://sdma.kerala.gov.in/%E0%B4%87%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%BD-%E0%B4%9C%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A4-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%87%E0%B4%B6/  

ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കാവുന്നതാണ്. 

മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മല്‍സ്യബന്ധനത്തിന് തടസ്സമില്ല. 

അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് മാത്രമേ തൊഴിലാളികള്‍ മത്സ്യബന്ധത്തിന് പോകാവൂ എന്നും താഴെ പറയുന്ന കാലയളവില്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. 

05.06.2020 മുതല്‍ 09.06.2020 വരെ: ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലുംമോശം കാലാവസ്ഥയ്ക്ക് സാധ്യത. 

06.06.2020: ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 

07.06.2020: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

content highlight: indian meteorological department implements yellow alert in kerala districts predicts heavy rain