ന്യൂഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു.

നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല.

വിദ്വേഷം പ്രകടിപ്പിക്കുക എന്ന നിര്‍ബന്ധ ബുദ്ധിയോടെ മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ അഭിപ്രായം പറയാനുള്ള പാകിസ്താന്റെ ശ്രമം അപലപനീയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

content highlights: India rejects Pakistan’s Ayodhya ruling remark