പ്രതിപക്ഷം ഭരണഘടന വായിക്കണം; ഇന്ത്യ ബനാന റിപ്പബ്ലിക് അല്ല- ഗവര്‍ണര്‍


കോഴിക്കോട്: പ്രതിപക്ഷം ഭരണഘടന വായിക്കുകയും കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ഗവര്‍ണറുടെ ചുമതലയാണ് വഹിക്കുന്നതെന്നും ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനും മന്ത്രിയായിരുന്ന ആളാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോടും പ്രത്യേക താല്‍പര്യങ്ങള്‍ കൂടാതെ സേവനങ്ങള്‍ ചെയ്യുമെന്നാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. നമ്മള്‍ ഒരു ബനാന റിപ്പബ്ലിക്കിലല്ല ജീവിക്കുന്നത്. റൂള്‍ ഓഫ് ലൊ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത സംസ്‌കാരങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ നാമെല്ലാം ഇന്ത്യക്കാരാണ്. പിന്നെ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിനു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാകുക. അത് സാധ്യമല്ല. ഭരണഘടന വായിക്കുകയും മനസ്സിലാക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ എനിക്ക് ചുമതലകളുണ്ട്. എന്നാല്‍ ഒരു ഉത്തരവാദിത്വബോധവുമില്ലാതെയാണ് ഗവര്‍ണറെക്കുറിച്ച് ഇവര്‍ സംസാരിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഏറ്റുമുട്ടലിനല്ല താന്‍ വന്നിരിക്കുന്നത്. വളരെ നല്ല രീതിയിലാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ മേഖലകള്‍ എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം കേരളം വളരെ ഉയരത്തിലാണ്. പരസ്പരം സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: india is not a banana republic- governor arif mohammad khan against opposition

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented