മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം - മുഖ്യമന്ത്രി


പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ജാതിമതവര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അവസരത്തില്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീരസ്വാതന്ത്ര്യസമരപോരാളികളെ സ്മരിക്കാമെന്നും കൊളോണിയല്‍ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായി ചെറുത്തുനില്‍പായിരുന്നു അവര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിയ്ക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ അര്‍ഥവത്താവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


Content Highlights: Independence Day, Independence Day Message, CM Pinarayi Vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented