ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; ഭര്‍ത്താവിന്റെപേരില്‍ ഡോക്ടര്‍മാരുടെ പരാതി


ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രികയുടെ രൂപത്തിലുള്ള ഉപകരണം മറന്നുവെച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെപേരില്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ പരാതി. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതില്‍ യുവതിയുടെ ഭര്‍ത്താവ് പന്തീരാങ്കാവ് മലയില്‍കുളങ്ങര അഷ്റഫിന്റെപേരിലാണ് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയത്.

ഡോക്ടര്‍മാര്‍ അഷ്റഫുമായി വയറ്റില്‍നിന്ന് പുറത്തെടുത്ത ഉപകരണം സംബന്ധിച്ച് സംസാരിക്കുന്നതും സീല്‍ചെയ്ത് സാക്ഷ്യപ്പെടുത്തിയ ഉപകരണം കാണിച്ചുകൊടുക്കുന്നതുമായ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആശുപത്രിയധികൃതര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അഷ്റഫിനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് വേണ്ടെന്ന് അറിയിച്ചു.കത്രികരൂപത്തിലുള്ള ശസ്ത്രക്രിയാ ഉപകരണം അടിവാരം മുപ്പതേക്ര കണ്ണന്‍കുന്നുമ്മല്‍ ഹര്‍ഷിനയുടെ വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം കാണാന്‍ ആശുപത്രിയില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ഭര്‍ത്താവ് പോയതെന്ന് ഹര്‍ഷിന പറഞ്ഞു. വീഡിയോദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സംബന്ധിച്ചാണ് പരാതി നല്‍കി ലഭിച്ചതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ തന്നോട് നേരിട്ടെത്തണമെന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് വിളിച്ച് ആവശ്യപ്പെട്ടതായും എന്നാല്‍, ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അടിവാരത്തുനിന്ന് യാത്രചെയ്ത് വരാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഹര്‍ഷിന പറഞ്ഞു. അതേസമയം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു.

2012 നവംബര്‍ 23-നും 2016 മാര്‍ച്ച് 15-നും താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍വെച്ചായിരുന്നു ഹര്‍ഷിനയുടെ ആദ്യ രണ്ടുപ്രസവങ്ങള്‍ നടന്നത്. രണ്ടിലും ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു നടന്നത്. മൂത്രത്തില്‍ പഴുപ്പ് വന്ന് സി.ടി. സ്‌കാന്‍ ചെയ്തപ്പോഴാണ് യൂറിനറി ബ്ലാഡറിനോട് ചേര്‍ന്ന് കത്രികയുടെ രൂപത്തിലുള്ള ഒരു ഉപകരണം കുത്തിനില്‍ക്കുന്നതായി വ്യക്തമാവുന്നത്. സെപ്റ്റംബര്‍ 17-ന് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന കത്രികയുടെ രൂപത്തിലുള്ള ഉപകരണമാണെന്ന് വ്യക്തമായത്.

അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അഞ്ചുവര്‍ഷം മുമ്പുള്ള വിവരങ്ങളും മറ്റും അന്വേഷണ കമ്മിഷന്‍ ശേഖരിച്ചുവരികയാണെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Content Highlights: Incident of forgetting scissors in stomach during surgery; Doctors complaint on behalf of husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented