കൊച്ചിൻ കലാഭാവൻ മുൻഭാഗത്ത് വെള്ലം കയറിയ നിലയിൽ
കൊച്ചി: എറണാകുളം ജില്ലയിലെ ശക്തമായ മഴയെ തുടര്‍ന്ന് 'വെള്ളത്തിലായി' കൊച്ചിന് കലാഭവനും. ഓഫീസ് കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളില്‍ പലതിലും വെള്ളം കയറി. എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്ന് കൊച്ചിന് കലാഭാവന്‍ സെക്രട്ടറി കെ.എസ് പ്രസാദ് പ്രതികരിച്ചു.
കൊച്ചിയിലും പരിസരത്തും ശനിയാഴ്ച മുതല്‍ മണിക്കൂറുകളോളം ശക്തമായ മഴയാണ് പെയ്തത്. ഞായറാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളിലും വെള്ളം കയറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുറന്നുപരിശോധിച്ചപ്പോള്‍ സംഗീതോപകരണങ്ങളില്‍ പലതിലും വെള്ളം കയറിയിട്ടുണ്ട്. ഗിറ്റാര്‍, വയലിന്, കീബോര്‍ഡ്, പിയാനോ തുടങ്ങിയവയൊക്കെ നനഞ്ഞു. അടുത്ത ദിവസം പ്രവര്ത്തിപ്പിച്ചുനോക്കിയാല് മാത്രമേ ഉപകരണങ്ങള്‍ കേടുവന്നിട്ടുണ്ടോ എന്ന് മനസ്സിലാവുകയുള്ളൂവെന്നും കെ.എസ് പ്രസാദ് പറഞ്ഞു.

എറണാകുളം നോര്‍ത്തില്‍ കലാഭവന്‍ റോഡിലാണ് കൊച്ചിന് കലാഭവന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ പല സ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. മഴ ശമിച്ചതിനെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു കാലാവസ്ഥനിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..