ഐ.എൻ.എ ഹീറോ വക്കം ഖാദർ ദേശീയ പുരസ്‌കാരം എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിയ്ക്കുന്നു. എം.എം.ഹസ്സൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. ഇക്ബാൽ, ബി.എസ്.ബാലചന്ദ്രൻ, ഇ.എം.നജീബ് എന്നിവർ സമീപം.
തിരുവനന്തപുരം : ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. വക്കം ഖാദറിന്റെ ഓര്‍മ്മയ്ക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്. മെയ് 25നായിരുന്നു വക്കം ഖാദറിന്റെ 106 ആം ജന്മവാര്‍ഷികം. ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എം. ഇക്ബാല്‍, ട്രഷറര്‍ ബി.എസ്.ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് അടക്കമുള്ളവര്‍ പങ്കെടുത്തു.
Content Highlights: ina hero wakkom khader award for ma yusuff ali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..