ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം എല്ലാവര്ക്കും ഒരു സന്ദേശമായിരുന്നു, എന്നാല്‍ അതിന് ശേഷം സ്ഥിതി മാറി. സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്മാറണം. എന്നാല്‍ യോജിച്ച സമരത്തിന് ശേഷം എല്‍ഡിഎഫ് ഏകപക്ഷീയമായ സമരവുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സര്‍ക്കാറുമായി യോജിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights; in kerala no more joint strike with ldf says ramesh chennithala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..