'സമാധാനപരമായ സമരം, പോലീസിനോട് സഹകരിക്കും'; ചാറ്റിന്റെ ആധികാരികതയോട് പ്രതികരിക്കാതെ ശബരിനാഥന്‍


Sabarinadhan K S | Photo: facebook.com/SabarinadhanKS

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ വാട്‌സ്ആപ്പ് ചാറ്റ് പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പോലീസിനോട് സഹകരിക്കുമെന്ന് കെ.എസ്. ശബരീനാഥന്‍. ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാട്‌സ്ആപ്പ് ചാറ്റിന്റെ ആധികാരികത സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന സമരമാണ്. വളരെ സമാധാനപരമായി നിയമം പാലിച്ചുകൊണ്ട്, ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള സംരക്ഷണം ഉപയോഗിച്ചുകൊണ്ട് ചെയ്തിട്ടുള്ള സമരം. യാതൊരു തരത്തിലുള്ള അക്രമമോ, സിപിഎം ആരോപിക്കുന്നതുപോലെ കൊലപാതക ശ്രമമോ ഒന്നുമില്ലാത്ത സമരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിച്ച രണ്ടു യുവാക്കള്‍ക്കെതിരേ കേസെടുത്തു. അതിനെതിരേ കോടതിയുടെ നിലപാട് വന്നു. അവരിന്ന് ജ്യാമത്തിലാണ്. അതൊടൊപ്പം അവര്‍ പോലീസുമായി സഹകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത് പോലെയോ, കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ സമരം ചെയ്യുന്നത് പോലെയെയുള്ള സമാധാനപരമായ സമരം.

സര്‍ക്കാരും പോലീസും എടുത്തിരിക്കുന്ന കേസിലാണ് വധശ്രമം എന്ന് പറയുന്നത്. അത് നിലനില്‍ക്കാത്തത് കൊണ്ടാണല്ലേ ഇന്‍ഡിഗോയും ഡിജിസിഐയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിക്ക് മാത്രം നല്‍കിയത്. വധശ്രമം ഉണ്ടായിട്ടില്ല എന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ശബരിനാഥന്‍ പറഞ്ഞു. പ്ലാന്‍ ചെയ്ത് നടത്തിയ പ്രതിഷേധമാണോ എന്ന് ചോദ്യത്തിനും ശബരിനാഥന്‍ മറുപടി പറയാതെ ഒഴുഞ്ഞുമാറി.

Content Highlights: In-flight protest against Pinarayi Vijayan: K. S. Sabarinathan's response on WhatsApp chat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented