കെ.എം.അഭിജിത്ത് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന ആരോപണം നേരിടുന്ന കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് പരിശോധനക്ക് വ്യാജപേരും വിലാസവും നല്‍കിയെന്ന പരാതിയില്‍ പോത്തന്‍കോട് പോലീസാണ് കേസെടുത്തത്.
ആള്‍മാറാട്ട കുറ്റം, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് പരാതി നല്‍കിയത്. പഞ്ചായത്തില്‍ നടന്ന കോവിഡ് പരിശോധനയില്‍ അഭിജിത്ത് വ്യാജപേരും വ്യാജ മേല്‍വിലാസവുമാണ് നല്‍കിയത്. കോവിഡ് പോസിറ്റാവായ അഭിജിത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാന്‍ ശ്രമം നടത്തിയെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍ പരാതിയില്‍ വ്യക്തമാക്കി.
അതേസമയം, തന്റെ പേര് തെറ്റായി വന്നത് ക്ലറിക്കല്‍ പിശകാകാം എന്നാണ് അഭിജിത്തിന്റെ വിശദീകരണം. കെ.എം.അഭി എന്ന പേര് വന്നത് ക്ലറിക്കല്‍ തെറ്റാകാം. സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയതെന്നും അഭിജിത്ത് തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Content Highlights: Impersonation-covid test- case has been registered against KSU president KM Abhijith
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..