പ്രതീകാത്മ ചിത്രം
തിരുവനന്തപുരം: വാക്സിനേഷന് കേന്ദ്രങ്ങള്‍ പകര്‍ച്ചവ്യാധി കേന്ദ്രങ്ങള്‍ ആക്കരുതെന്ന് സര്‍ക്കാരിനോട് ഐഎംഎ. വാക്സിന് വിതരണം ലളിതമാക്കണം. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
വാക്സിനേഷന് തീര്‍ത്തും സൗജന്യമായിട്ട് നടത്തണം എന്നാണ് ഐഎംഎയുടെ നിലപാട്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ വാക്സിന് നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വെക്കരുത്. ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയോ കൊണ്ടുചെന്ന് വാക്സിന് സ്വീകരിക്കാന്‍ സാധിക്കുന്ന അവസരമുണ്ടാക്കണം. അല്ലാതെ പകര്‍ച്ചവ്യാധി കേന്ദ്രങ്ങളായി വാക്സിന് കേന്ദ്രങ്ങളെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ശക്തമായ ജാഗ്രത പാലിക്കണം. അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്ക് ഉപയോഗിക്കുകയും വേണം. സോഷ്യല്‍ വാക്സിനാണ് മാസ്ക്. അടിസ്ഥാനപരമായ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഡോ. സക്കറിയ പറഞ്ഞു.
Content Highlights: IMA on covid 19 vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..