കോഴിക്കോട്: ജില്ലയിലെ പനി മരണങ്ങളെപ്പറ്റി പഠിക്കാനും ചികിത്സ - പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ഐ.എം.എ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡോ. വി.ജി. പ്രദീപ്കുമാര്‍ (ന്യൂറോളജിസ്റ്റ്), ഡോ. ഭാര്‍ഗവന്‍ (റിട്ട. പ്രൊഫസര്‍ മെഡിസിന്‍), ഡോ. ശശിധരന്‍ (സീനിയര്‍ ഫിസിഷന്‍, ഡോ. അബ്ദുല്‍ ഖാദര്‍ (ശോസകോശരോഗ വിദഗ്ധന്‍), ഡോ. അല്‍ത്താഫ് (കമ്യൂണിറ്റി മെഡിസിന്‍), ഡോ. പ്രീതി നായര്‍ (മൈക്രോബയോളജിസ്റ്റ്) 
എന്നിവര്‍ അടങ്ങുന്നതാണ് സമിതി.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി എന്നിവര്‍ അറിയിച്ചു.