പോലീസ് പിടിച്ചെടുത്ത പടക്കം. photo: mathrubhumi
കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച പടക്കം പിടികൂടി. നോവ പാഴ്‌സല്‍ എജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് പടക്കം പിടികൂടിയത്. 69 ബോക്‌സ് പടക്കമാണ് പിടികൂടിയത്. 1500 കിലോയിലധികം തൂക്കം വരുന്ന പടക്കങ്ങളാണ് ഉണ്ടായിരുന്നത്.
Also Read
ശിവകാശിയില്‍ നിന്ന് എത്തിച്ച പടക്കങ്ങളാണ് പിടികൂടിയത്. വിഷു വിപണി ലക്ഷ്യമാക്കിയാണ് പടക്കം എത്തിച്ചത്. ഫയര്‍ വര്‍ക്‌സ് അസോസിയേഷന്‍ നടത്തിയ പരാതിയില്‍ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പടക്കം പിടികൂടിയത്. വെല്‍ഡിങ് സ്ഥാപനങ്ങള്‍ക്കിടയിലുള്ള ഗോഡൗണിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
പടക്കം സൂക്ഷിച്ചവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തു. സ്ഥാപനത്തിന് കരിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കസബ പോലീസ് അറിയിച്ചു. പാഴ്‌സല്‍ സര്‍വീസ് താത്കാലികമായി പോലീസ് അടപ്പിച്ചു. പടക്കം ഡിഫ്യൂസല്‍ കമ്മിറ്റിക്ക് കൈമാറി നശിപ്പിക്കും.
Content Highlights: Illegally stored firecrackers seized at kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..