വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി; ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു


ആര്‍. അനന്തകൃഷ്ണന്‍| മാതൃഭൂമി ന്യൂസ്

വിയ്യൂർ സെൻട്രൽ ജയിൽ| Photo: Mathrubhumi

തിരുവനന്തപുരം: വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി വിവാദത്തില്‍ നടപടി. ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷിന് സസ്‌പെന്‍ഷന്‍. ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രഹാമിനെ വിയ്യൂര്‍ ജയിലിലെ ചുമതലയില്‍നിന്ന് ഒഴിവാക്കി. അതീവ സുരക്ഷാ ജയിലിലാണ് രാജു ഏബ്രഹാമിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഫോണ്‍വിളിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ അന്വേഷണവും നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതികളായ കൊടി സുനിയും റഷീദും ആയിരത്തോളം തവണ ഫോണ്‍വിളികള്‍ നടത്തിയെന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജി. വിശദമായ അന്വേഷണം നടത്തി. ഗുരുതര അച്ചടക്ക ലംഘനം തടവുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ഈ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അതേസമയം, റഷീദിന്റെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട നടപടികള്‍ എന്നാണ് ഉത്തരവില്‍ പറയുന്നത്. കൊടിസുനിയുടെ ഫോണ്‍വിളിയെ കുറിച്ച് ആഭ്യന്തര വകുപ്പു പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശമില്ല.

jail

content highlights: illegal phone calls: viyyur jail superintendent suspended

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented