ഡെനീഷ് ജോയി, അശ്വതി
കൊച്ചി: അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
അങ്കമാലി പട്ടണത്തിനോട് ചേര്‍ന്ന് വാടകക്കെടുത്ത വീട്ടില്‍ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്‌നാടില്‍ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്. മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന ലേബല്‍ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ട്.
തൃശൂര്‍ റൂറല്‍ പോലീസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ്എച്ച്ഒയെ അറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, എസ് ഷെഫിന്‍, എ.എസ്.ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആര്‍ മിഥുന്‍, അജിതാ തിലകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Content Highlights: fake liquor hunt, two arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..