പ്രതീകാത്മക ചിത്രം
കാക്കനാട്: ''നിര്‍ത്തിയിട്ട കാര്‍ പെട്ടെന്ന് മൂളുന്നു, പിന്നെ റേസിങ് കാറിന്റെ മാതൃകയില്‍ ശബ്ദം മുഴക്കല്‍, ടയറുകളില്‍നിന്ന് തീ പാറുന്ന രീതിയില്‍ വണ്ടിയുടെ കുതിക്കല്‍... മരണവേഗത്തില്‍ തിരികെ വരുന്ന കാറിന്റെ വരവില്‍ പൊടിപടലങ്ങളും ഇലകളും ഉയര്‍ന്നു പൊങ്ങുന്നു...'' കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് ഭാഗത്തെ ഇടറോഡില്‍ വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നു തയ്യാറാക്കിയ വീഡിയോയിലെ ദൃശ്യങ്ങളാണിത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടാനായിരുന്നു നിരവധി കാല്‍നട യാത്രക്കാര്‍ പോകുന്ന പാതയിലെ കാര്‍ റേസിങ് വീഡിയോ ഷൂട്ട്. ഒടുവില്‍ ക്ലൈമാക്സില്‍ 'വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ പോസ്റ്റാ'മെന്നു പറഞ്ഞ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വിദ്യാര്‍ഥികളെ കൈയോടെ പൊക്കി. വാഹനത്തിന്റെ ശബ്ദം കൂട്ടാന്‍ അനധികൃത പുകക്കുഴലാണ് സ്ഥാപിച്ചിട്ടുള്ളത്.
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് തെളിവ് സഹിതം കിട്ടിയതോടെ കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി അനൂപിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ എറണാകുളം ആര്.ടി.ഒ. ജി. അനന്തകൃഷ്ണനോട് ഇന്‍സ്പെക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഗ്രൗണ്ടില്‍ എറണാകുളം ആര്.ടി.ഒ. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഹെവി വാഹനങ്ങളുടെ ടെസ്റ്റ് നടത്തുമ്പോഴായിരുന്നു കാര്‍ റേസിങ് ശബ്ദം കേട്ടത്.
ഉഗ്രശബ്ദം തുടരെ കേള്‍ക്കാന്‍ തുടങ്ങിയതോടെ ആളെ തപ്പി ഉദ്യോഗസ്ഥര്‍ ഇറങ്ങി. തൊട്ടപ്പുറത്തെ റോഡിലായിരുന്നു റേസിങ് ചിത്രീകരണം. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അവര്‍ തയ്യാറാക്കിയ വീഡിയോ കണ്ട് അന്തംവിട്ടു. കാര്‍ രൂപമാറ്റം വരുത്തിയതിന് കനത്ത പിഴയും ചുമത്തി.
Content Highlights: illegal car racing by students for instagram reels car under custody license suspended
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..