കുടുംബശ്രീയെ മറയാക്കി ആർസിസിയിലും ഇഷ്ടനിയമനം; നിയമിച്ചത് CPM പ്രവർത്തകേരെയും ബന്ധുക്കളേയും


മനീഷാ പ്രശാന്ത്‌

വിവിധ തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് ശമ്പള വിതരണത്തിനായി മാസംതോറും ആർ.സി.സി.യിൽനിന്ന് കുടുംബശ്രീക്ക് നൽകുന്നത് 50 ലക്ഷം രൂപയാണ്.

RCC | Photo: മാതൃഭൂമി ആർക്കൈവ്സ്

തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിലും താത്കാലിക നിയമനങ്ങളിൽ അനധികൃതമായി തിരുകിക്കയറ്റിയത് സി.പി.എം. പ്രവർത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും. സാങ്കേതിക തസ്തികകളിലുൾപ്പെടെ മതിയായ യോഗ്യതയില്ലാത്ത 320 പേർക്കാണ് നിയമനം കിട്ടിയത്. നിയമനം നടത്താൻ അധികാരമില്ലാത്ത കുടുംബശ്രീ ജില്ലാ മിഷനെ മറയാക്കിയാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയത്.

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ഉൾപ്പെട്ട കൗൺസിലർ ഡി.ആർ. അനിലാണ് നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ആർ.സി.സി., എസ്.എ.ടി., മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയെല്ലാമുള്ള മെഡിക്കൽ കോളേജ് വാർഡിലെ കൗൺസിലറാണ് ഡി.ആർ. അനിൽ. ആർ.സി.സി.യിലെ നിയമനങ്ങളിലെ അഴിമതിയെക്കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി ലഭിച്ചിട്ടുണ്ട്.വിവിധ തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് ശമ്പള വിതരണത്തിനായി മാസംതോറും ആർ.സി.സി.യിൽനിന്ന് കുടുംബശ്രീക്ക് നൽകുന്നത് 50 ലക്ഷം രൂപയാണ്. ബയോ മെഡിക്കൽ എൻജിനിയർ, നഴ്‌സിങ് അസിസ്റ്റന്റ്, പേഷ്യന്റ് ഗൈഡ്, പേഷ്യന്റ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, പ്ലംബർ, ഇലക്‌ട്രീഷൻ, ലിഫ്റ്റ് ഓപ്പറേറ്റർ, റിസപ്ഷനിസ്റ്റ്, ഒക്‌സിജൻ പ്ലാന്റ് ജീവനക്കാർ, റേഡിയേഷൻ വിഭാഗം, ശുചീകരണത്തൊഴിലാളി എന്നീ തസ്തികകളിലെല്ലാം കുടുംബശ്രീ മുഖേന നിയമനം നടത്തി. നിശ്ചിത പ്രവൃത്തിപരിചയമില്ലാത്തവർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി ജോലിക്ക് യോഗ്യരാക്കി. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്നവർ ഉൾപ്പടെ ഇക്കൂട്ടത്തിലുണ്ട്.

താത്കാലിക ശുചീകരണത്തൊഴിലാളികളെ കുടുംബശ്രീ വഴി നിയമിക്കാമെന്ന മാനദണ്ഡത്തിന്റെ പിൻബലത്തിലാണ് ടെക്‌നിക്കൽ തസ്തികളിൽ ഉൾപ്പെടെ ആളെയെടുത്തത്.

Content Highlights: illegal appointment in Thiruvananthapuram rcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented