കോഴിക്കോട്: കോവിഡ് കാലത്തും കോഴിക്കോട് ഐ.ഐ. എമ്മില്‍ ശമ്പളവര്‍ധനയോടെ നൂറുശതമാനം പ്ലേസ്മെന്റ്. 459 വിദ്യാര്‍ഥികള്‍ക്കാണ് ജോലി നേടാനായത്. ഇതില്‍ പകുതിപ്പേര്‍ക്കും ശരാശരി 28.9 ലക്ഷം രൂപയുടെ വാര്‍ഷികശമ്പള പാക്കേജാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 8.1 ശതമാനം വര്‍ധനയാണ് പാക്കേജിലുള്ളത്.
കോഴിക്കോട് ഐ.ഐ.എമ്മിലെ ഏറ്റവും വലിയ ബാച്ചാണിത്. കഴിഞ്ഞവര്‍ഷം 418 വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇക്കുറി പൂര്‍ണമായും ഓണ്‍ലൈനില്‍ നടന്ന പ്ലേസ്മെന്റില്‍ 137 കമ്പനികളാണ് പങ്കെടുത്തത്. 131 കമ്പനികളായിരുന്നു കഴിഞ്ഞവര്‍ഷം. ഇക്കുറി 51 പുതിയ സ്ഥാപനങ്ങളെത്തി.
വിവിധമേഖലകളിലെ പ്ലേസ്മെന്റ്
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് 15.2%
കണ്‍സള്‍ട്ടിങ് 32.7%
ഐ.ടി./ അനലറ്റിക്സ് 16.8%
ഓപ്പറേഷന്‍സ് 8.3%
ഫിനാന്‍സ് 21.6%
മത്സരക്ഷമതയുടെ സാക്ഷ്യം
പ്രതിസന്ധികളെ മറികടക്കാനുള്ള ശേഷിയും മത്സരക്ഷമതയും തെളിയിക്കുന്നതാണ് ഈ നേട്ടം. കോഴിക്കോട് ഐ.ഐ.എമ്മിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ വലിയനേട്ടത്തിന്റെ വര്‍ഷമായി ഇത് രേഖപ്പെടുത്തപ്പെടും- പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ഡയറക്ടര്‍, ഐ.ഐ.എം., കോഴിക്കോട്
Content Highlight: IIM Placement for all with salary hike