-
കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐജിഎ) എറണാകുളം കണയന്നൂർ താലൂക്കിൽ കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ: 8138956149.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഐജിഎയുടെ പ്രവർത്തനം. അംഗീകൃത ചാരിറ്റബിൾ സംഘടനകളെ ഒരു പ്ലാറ്റ്ഫോമിൽ ക്രമീകരിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഐജിഎ കൺട്രോൾ റൂമിന്റെ ലക്ഷ്യം.
മുല്ലശ്ശേരി കനാൽ റോഡിൽ ആണ് കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. പ്രവർത്തന ഉദ്ഘാടനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജൂവൽ നിർവ്വഹിച്ചു.
താലൂക്ക് ഇൻ ചാർജ് ടി.ആർ. ദേവൻ, സബ് ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.വൈ.എസ്. സാന്ത്വനം ജില്ലാ കോഡിനേറ്റർ എം.കെ.സഹൽ, ഐഎജി ഭാരവാഹികളായ കെ.വൈ.നവാസ്, ആശ പ്രദീപ്, രത്നമ്മ വിജയൻ, എസ്.സാഗരൻ എന്നിവർ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..