കോഴിക്കോട്: യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എം പി. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ല വളര്‍ത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേര്‍വാഴ്ചയുണ്ടാകും. അതുകൊണ്ട് യു ഡി എഫ് അധികാരത്തില്‍ വന്നാല്‍, ഏത് ആളുകള്‍ തുള്ളിയാലും ശരി  ആ കോളേജ് അവിടെ നിന്നും മാറ്റും. 92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കും. ഇത് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം- മുരളീധരന്‍ വ്യക്തമാക്കി.

content highlights: university college should be converted into museum or public space demands k muraleedharan