കെ. സുരേന്ദ്രൻ | Photo: Mathrubhumi
തിരുവനന്തപുരം: ഷാഫി പറമ്പിലിനും റിജില്‍ മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കില്‍ അനില്‍ ആന്റണിമാര്‍ ഇനിയും ഒരുപാടുപേരുണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിവാദ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ പ്രതികരണം.
'സത്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഏതുതരം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്? സി.പി.എം ചെയ്യുന്ന ഏതു അധമപ്രവര്‍ത്തിയും അതിനേക്കാള്‍ വാശിയോടെ ചെയ്തു തീര്‍ക്കാന്‍ ഇവിടെ ഒരു കോണ്‍ഗ്രസ്സ് ആവശ്യമുണ്ടോ? ബി. ബി. സി ഡോക്യുമെന്ററി ഇന്ത്യമുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയടക്കം ഒരു കോണ്‍ഗ്രസ്സ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകര്‍ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ല', സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നമ്മളിത് കണ്ടതാണ്. സി. പി. എം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്. അവര്‍ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരന് വന്ന് ഇന്ത്യയില്‍ മേഞ്ഞാല്‍ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവര്‍. അവരോട് മല്‍സരിച്ച് ആരുടെ താല്‍പ്പര്യമാണ് കോണ്‍ഗ്രസ്സ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികള്‍ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പിലും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കില്‍ അനില്‍ ആന്റണിമാര്‍ ഇനിയും ഒരുപാടുപേരുണ്ടാവുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Content Highlights: If Satheesan and Sudhakaran have this mindset, there will be many Anil Antonys - Surendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..