'ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല'; സിപിഎം ലൈന്‍ തള്ളി സിപിഐ


ആർ. ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

ബിനോയ് വിശ്വം| Photo: ANI

തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബി.ജെ.പി.-ആര്‍.എസ്.എസ്. സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാന്‍ പറയുന്നു- കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കില്‍ നെഹ്‌റുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.

സി.പി.ഐയുടെ രാഷ്ട്രീയ നിലപാടിന് അനുസൃതമായ സമീപനം തന്നെയാണ് പാര്‍ട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വത്തിന്‍റെ പ്രതികരണത്തിലുള്ളത്. 1964-ല്‍ പിളര്‍പ്പുണ്ടാകുന്ന കാലത്തും സി.പി.ഐയ്ക്ക് കോണ്‍ഗ്രസിനോട് മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ അവഗണിച്ചു കൊണ്ട് ദേശീയതലത്തില്‍ ഒരു ബദല്‍ ഉണ്ടാക്കാനാവുമെന്ന് സി.പി.ഐ. കരുതുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ വലിയ ചര്‍ച്ച സി.പി.എമ്മില്‍ നടന്നിരുന്നു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന കരട് രാഷ്ട്രീയ പ്രമേയ രൂപവത്കരണ ചര്‍ച്ചയിലും സി.പി.എമ്മിനുള്ളില്‍ ഈ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുത്തിട്ടുണ്ട്.

ദേശീയ നേതൃത്വം ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ കഴിയില്ലെന്നും ഇടതുശക്തികള്‍ക്കാണ് അതിന് സാധിക്കുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനു പിന്നില്‍ സംഘടനാപരമായ ചില കാരണങ്ങള്‍ കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ ബി ടീം ആയി സി.പി.ഐ. മാറിയെന്നൊരു വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ വളരെ ശക്തമാണ്. എല്ലാക്കാര്യങ്ങളിലും സി.പി.എമ്മിന് ഒപ്പം നീങ്ങുന്ന നേതൃത്വമാണ് എന്ന വിമര്‍ശനവും പാര്‍ട്ടിക്കകത്ത് സജീവമാണ്. ഈ ഘട്ടത്തില്‍, എല്ലാക്കാര്യങ്ങളിലും സി.പി.എമ്മിന് ഒപ്പമല്ല തങ്ങളുടെ നിലപാട് എന്ന് വിളിച്ചുപറയേണ്ട ഉത്തരവാദിത്തം കൂടി നേതാക്കന്മാര്‍ക്കു വന്നു ചേര്‍ന്നിട്ടുണ്ട്. അത്തരം വിമര്‍നങ്ങളെ കൂടി മുന്നില്‍ക്കണ്ടാവണം ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നാണ് സൂചന.

content highlights: if congress crashes, left wing can not became an alternative- cpi mp binoy viswam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented