വഴിയില്‍ കിടന്നുകിട്ടിയ മദ്യം കുടിച്ചു; ഇടുക്കിയില്‍ 3 യുവാക്കള്‍ അവശനിലയില്‍, ഒരാളുടെ നില ഗുരുതരം


ലിജോ ലോറന്‍സ് | മാതൃഭൂമി ന്യൂസ് 

Image courtesy: Mathrubhumi news screengrab

അടിമാലി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കള്‍ അവശനിലയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമാണെന്നാണ് വിവരം.

മദ്യക്കുപ്പി വഴിയില്‍ കിടന്നു കിട്ടിയെന്നും കുടിച്ചെന്നുമാണ് യുവാക്കള്‍ അടിമാലി പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂന്നുപേരും ഒരുമിച്ച് പോകുന്നതിനിടെ വഴിയില്‍ കിടന്ന് ഒരു കുപ്പി മദ്യം കിട്ടി. ഇത് തങ്ങള്‍ കുടിച്ചെന്നാണ് യുവാക്കള്‍ പറയുന്നത്. ആദ്യം ക്ഷീണം അനുഭവപ്പെട്ടത് കുഞ്ഞുമോനും അനില്‍കുമാറിനുമാണ്. തുടര്‍ന്ന് ഇവര്‍ ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതിനു പിന്നാലെയാണ് മനോജിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പിന്നീട് മനോജിനെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അടിമാലി പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. യുവാക്കള്‍ പറഞ്ഞത് എത്രത്തോളം വിശ്വസനീയമാണെന്നും പരിശോധിക്കും. വ്യാജമദ്യമാണോ സംഭവത്തിനു പിന്നിലെന്നും അന്വേഷിക്കും. അപ്‌സരക്കുന്ന് എന്ന സ്ഥലത്തുനിന്നാണ് മദ്യക്കുപ്പി ലഭിച്ചതെന്നാണ് യുവാക്കള്‍ പോലീസിനോടു പറഞ്ഞത്. പോലീസ് ഇവിടെ പരിശോധന നടത്തുന്നുണ്ട്.

Content Highlights: idukki youth liquor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented