രാജകുമാരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അയോഗ്യതാ കാലാവധി വെട്ടിച്ചുരുക്കുമെന്ന് സുപ്രീം കോടതി


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ് 

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് 2019 ലാണ് ടിസി ബിനു കോൺഗ്രസിൽ നിന്ന് കൂറുമാറി സി.പി.എമ്മിൽ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായത്.

Photo: Mathrubhumi

ന്യൂഡൽഹി: കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ രാജകുമാരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഏർപ്പെടുത്തിയ അയോഗ്യതാ കാലാവധി വെട്ടിച്ചുരുക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ആറ് വർഷത്തെ അയോഗ്യത നിർദയവും ആനുപാതികമല്ലാത്തതുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ആറ് വർഷത്തെ അയോഗ്യതക്കെതിരെ ടിസി ബിനു നൽകിയ ഹർജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. അയോഗ്യതാ കാലാവധി ഒന്നോ രണ്ടോ വർഷമായി വെട്ടിക്കുറയ്ക്കാൻ ആണ് ആലോചിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ടിസി ബിനുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷും അഭിഭാഷകൻ പി. എസ് സുധീറും ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് പൂർണ്ണമായി യോജിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൂറുമാറ്റം നടന്നതിനാൽ ശിക്ഷ ഉണ്ടാകേണ്ടതാണ്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നെങ്കിൽ രാജകുമാരി പഞ്ചായത്തിലെ കുംഭപ്പാറ വാർഡിലേക്ക് ജൂലൈ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിസി ബിനുവിന് സാധിക്കുമായിരുന്നു. എന്നാൽ, ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ടിസി ബിനുവിന്റെ ഹർജി ഓഗസ്റ്റ് 29ന് സുപ്രീം കോടതി പരിഗണിക്കും.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2019-ലാണ് ടിസി ബിനു കോൺഗ്രസിൽ നിന്ന് കൂറുമാറി സി.പി.എമ്മിൽ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായത്. അന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ കോൺഗ്രസ് ഹർജി നൽകിയെങ്കിലും കമ്മിഷൻ നടപടികൾ കോവിഡ് കാരണം വൈകി. ഇതിനിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ടിസി ബിനു കുംഭപ്പാറ വാർഡിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് പ്രസിഡന്റായി. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷത്തെ വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.

Content Highlights: idukki rajakumary panchayat president tissy binu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented