പ്രതീകാത്മക ചിത്രം | മാതൃഭൂമി
പെരുവന്താനം: പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സി.പി.എമ്മിന്റെ മൂന്ന് അംഗങ്ങൾ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മൂന്ന് അംഗങ്ങൾ വിയോജനക്കുറിപ്പെഴുതി.
ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വർധിപ്പിക്കണമെന്ന വിഷയം അജണ്ടയിൽ ചേർത്ത് ചർച്ച ചെയ്തത്. വിഷയം തദ്ദേശവകുപ്പ് മന്ത്രിയോട് അഭ്യർഥിക്കാൻ ഭരണ സമിതി തീരുമാനം എടുക്കണമെന്ന നിർദേശം മുന്നോട്ടു വച്ചതോടെ കമ്മിറ്റിയിൽ തർക്കമായി. നിർദേശം കമ്മിറ്റി പാസാക്കണമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അഭിപ്രായം ഉയർന്നു. ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ മൂന്ന് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ഭരണ സമിതി തീരുമാനം പാസാക്കി.
ഓണറേറിയം വർധന സംബന്ധിച്ച പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകമാത്രമാണ് ഭരണസമിതി ഉദേശിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി പറഞ്ഞു. എന്നാൽ, സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുന്നത് തെറ്റായ കീഴവഴക്കമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഭരണസമിതി അംഗീകരിച്ചില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
Content Highlights: idukki peruvanthanam grama panchayat udf honorarium hike split in cpim
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..