അനൗണ്‍സ്‌മെന്റില്‍ പേരില്ല; കേരളോത്സവം ഉദ്ഘാടനത്തില്‍ വിട്ടുനിന്ന്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌


പഞ്ചായത്ത് ഭരണസമിതിയിലുള്ള സി.പി.ഐ.- സി.പി.എം. തർക്കത്തിന്റെ ഭാഗമാണ് തന്റെ പേര് ഒഴിവാക്കി അനൗൺസ്‌മെന്റ് നടത്തിയത് എന്നാണ് വൈസ് പ്രസിഡന്റിന്റെ വാദം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നെടുങ്കണ്ടം: പഞ്ചായത്തിലെ ഭരണസമിതിക്കുള്ളിലെ സി.പി.എം.-സി.പി.ഐ.പോര് കേരളോത്സവത്തിലേക്കും. ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലിന്റെ പേര് അനൗൺസ്‌മെന്റ് വാഹനത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് സമ്മേളനത്തിൽ നിന്നും വിട്ടുനിന്നു.

സി.പി.ഐ. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം വൈസ് പ്രസിഡന്റ് സ്ഥലത്ത് എത്തിയെങ്കിലും യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അധ്യക്ഷത വഹിച്ച്‌ യോഗം ആരംഭിച്ചിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി വൈസ് പ്രസിഡൻറ് ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഭരണസമിതിയിലുള്ള സി.പി.ഐ.- സി.പി.എം. തർക്കത്തിന്റെ ഭാഗമാണ് തന്റെ പേര് ഒഴിവാക്കി അനൗൺസ്‌മെന്റ് നടത്തിയത് എന്നാണ് വൈസ് പ്രസിഡന്റിന്റെ വാദം. നിലവിലെ ഭരണസമിതി അധികാരത്തിൽ എത്തിയത് മുതൽ ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനുള്ളിലും മുന്നണിക്കുള്ളിൽ സി.പി.ഐ.യുമായും അസ്വാരസ്യങ്ങൾ പതിവാണ്. വിഷയം പരിഹരിക്കാൻ സ്ഥലം എം.എൽ.എ. കൂടിയായ സി.പി.എമ്മിലെ മുതിർന്ന നേതാവ് എം.എം.മണി അടക്കം ഇടപെട്ടെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല.കേരളോത്സവത്തിന്റെ വിവിധ സബ് കമ്മിറ്റികളിൽ സി.പി.ഐ. അംഗങ്ങൾക്കാണ് നടത്തിപ്പ് ചുമതല നൽകിയത്.

ഇതിനിടെയാണ് ശനിയാഴ്ച ആരംഭിച്ച അനൗണ്സ്മെൻറിൽനിന്നും മുഖ്യസംഘടകനായ വൈസ് പ്രസിഡന്റിനെ ഒഴിവാക്കിയത്. അതേസമയം പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല കോൺഗ്രസ് അംഗത്തിനാണെന്നും ആ കമ്മിറ്റിയാണ് വിശദീകരണം നല്കേണ്ടതുമെന്നാണ് സി.പി.എം. അംഗങ്ങളുടെ നിലപാട്.

Content Highlights: idukki nedumkandam pachayath cpi vice presdient cpm keralolsavam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented