കട്ടപ്പന : ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറയില്‍ അയല്‍വാസി വയോധികനെ കൊലപ്പെടുത്തി. കോടാലി കൊണ്ട് തലക്കടിച്ചായിരുന്നു കൊല. തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും കൊലപാതകത്തിലേക്കെത്തുമായിരുന്നു. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.
ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
അടിപിടിയില്‍ ജോര്‍ജ്ജ്കുട്ടിക്കും പരിക്കുണ്ട്. ആശുപത്രിയിലെത്താന്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പോലീസറിയുന്നത്.
Content highlights: Idukki muder, Ramabhadran murder
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..