'എന്നെ കടിച്ചു കുടഞ്ഞു, ജീവന്‍രക്ഷിക്കാനാണ് പുലിക്കുനേരേ വാക്കത്തി വീശിയത്'


ആക്രമണത്തിനിടെ പരിക്കേറ്റ ഗോപാലന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു. 

ചികിത്സയിൽ കഴിയുന്ന ഗോപാലൻ(ഇടത്ത്) വെട്ടേറ്റ് ചത്ത പുലി(വലത്ത്) | Screengrab: Mathrubhumi News

ഇടുക്കി: ആക്രമിക്കാനെത്തിയ പുലിയെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ഥമെന്ന് ഇടുക്കി മാങ്കുളം സ്വദേശി ഗോപാലന്‍. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും പുലി ആക്രമിച്ചതോടെയാണ് കൈയിലുണ്ടായിരുന്ന വാക്കത്തി പുലിക്ക് നേരേ വീശിയതെന്നും ഗോപാലന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഇടുക്കി മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ പ്രദേശവാസിയായ ഗോപാലന്‍ വെട്ടിക്കൊന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.

വീടിന് സമീപത്തെ പറമ്പിലെ വഴിയിലൂടെ നടന്നുപോകുന്നതിനിടെയാണ് പുലി ആക്രമിച്ചതെന്നാണ് ഗോപാലന്‍ പറയുന്നത്. ''പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തിയുടെ കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശിയത്. വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്'', ഗോപാലന്‍ പറഞ്ഞു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയും പുലി പ്രദേശത്തെ ആടുകളെ ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോപാലന് നേരേ ആക്രമണമുണ്ടായത്.

ഗോപാലന്‍ വാക്കത്തി കൊണ്ട് വീശിയപ്പോള്‍ പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയുടെ ജഡം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Content Highlights: idukki mankulam native gopalan who killed leopard says about the incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented