മണ്ണിനടിയിൽ മൂടിയിട്ട തടി ഉദ്യോഗസ്ഥർ കണ്ടെടുത്തപ്പോൾ | ഫോട്ടോ: മാതൃഭൂമി
കുമളി: തോട്ടഭൂമിയിൽനിന്ന് അനധികൃതമായി മുറിച്ച ഈട്ടിമരങ്ങൾ മണ്ണിനടയിൽ കുഴിച്ചിട്ടിരുന്നത് വനപാലകർ പിടികൂടി. സ്ഥലത്തിന്റെ കൈവശക്കാരനായ പഞ്ചായത്ത് മെമ്പർക്കെതിരേ വനനിയമപ്രകാരം കേസെടുത്തു. സ്ഥലത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് കത്തുനൽകിയിട്ടും നടപടിയില്ല. വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാേക്ഷപം.
കുമളി പഞ്ചായത്തിലെ മെന്പറായ കബീറിന്റെ കൈവശമിരിക്കുന്ന സ്ഥലത്തെ ഭൂമിയിൽനിന്നാണ് ഈട്ടിമരം മുറിച്ച് 13 കഷണങ്ങളായി മണ്ണിൽ കുഴിച്ചിട്ടിരുന്നത്. പരാതി ലഭിച്ചതോടെ വനംവകുപ്പ് കുമളി റേഞ്ചിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തി തടി കണ്ടെടുത്ത് കസ്റ്റഡിയിലെടുത്തു.
എം.എം.ജെ. പ്ലാന്റേഷന്റെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണിത്. ഇവ മുറിച്ചുവിൽക്കാൻ പാടില്ലെന്നും കെട്ടിട നിർമാണം പാടില്ലെന്നുമുള്ള വിവാദങ്ങൾ കൊടുംപിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സ്റ്റേഡിയം, ബഡ്സ് സ്കൂൾ തുടങ്ങി വിവിധ വികസന പദ്ധതികൾക്കായി കുമളി പഞ്ചായത്ത്
ഈ സ്ഥലം വാങ്ങാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോകുന്നുണ്ട്. ഇതിനിടെ പഞ്ചായത്തുമായി ബന്ധപ്പെട്ടവർ ഇടനിലക്കാരായി ഇവിടെ പലർക്കും ഭൂമി വില്പന നടത്തിയിട്ടുണ്ട്. പലരും ഇവിടെ ഇതിനോടകം സ്ഥലം വാങ്ങുകയും അരയേക്കറോളം വരുന്ന സ്ഥലത്തിന് മുൻകൂർ പണം കൊടുത്തതായുമാണ് വിവരം.
വിവാദങ്ങളുയർന്നപ്പോൾ സ്ഥലത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ട് വനംവകുപ്പ് രണ്ടുമാസം മുമ്പ് റവന്യൂ വകുപ്പിന് കത്തുകൊടുത്തിരുന്നു. എന്നാൽ, റവന്യുവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
ഇതിനിടെയാണ് പുതിയ മരംമുറി വിവാദം ഉണ്ടായത്. അതോടെ വനംവകുപ്പ് വീണ്ടും റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കുമളിയുടെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് ഈ സ്ഥലത്ത് വരാൻപോകുന്നതെങ്കിലും ഭൂമി ഏത് തരത്തിൽപ്പെടുന്നതാണെന്ന വിവരം ലഭിക്കുന്നതിനുമുന്‍പുതന്നെ പഞ്ചായത്ത് വാങ്ങാൻ പോകുന്ന സ്ഥലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കച്ചവടം തകൃതിയാണ്. പദ്ധതി നടപ്പായാൽ ഇപ്പോൾ വാങ്ങുന്ന ഭൂമിക്ക് അഞ്ചിരട്ടി വില കിട്ടുമെന്ന് പറഞ്ഞാണ് ഇടനിലക്കാർ ആളുകളെകൊണ്ട് സ്ഥലം വാങ്ങിപ്പിക്കാൻ നിർബന്ധിപ്പിക്കുന്നത്.
Content Highlights: idukki kumali illegal tree cutting case against panchayath member
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..