ഉരുള്‍ജലം കവര്‍ന്ന ദേവാക്ഷിത് ഇനിയൊരിക്കലും ക്ലാസിലെത്തില്ല; നൊമ്പരത്തോടെ ആര്‍ദ്രയും ദിയയും 


ദേവാക്ഷിത് പഠിച്ചിരുന്ന ക്ലാസിൽ ദിയയും ആർദ്രയും.

കുടയത്തൂര്‍ (തൊടുപുഴ): എടാട് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ ഒന്നാംക്ലാസില്‍ ചൊവ്വാഴ്ച രാവിലെ ടീച്ചര്‍ ലത ഹാജര്‍ വിളിച്ചുതുടങ്ങി. ആദ്യ പേര് ആര്‍ദ്രയുടേതായിരുന്നു. രണ്ടാമത്തെ പേര് വിളിക്കാനാകാതെ വിതുമ്പല്‍ പുറത്തുകാണിക്കാതെ ടീച്ചര്‍ മൂന്നാമത്തെ ദിയയുടെ പേരുവിളിച്ചു. രണ്ടാളും പ്രസന്റ് പറഞ്ഞു. പരസ്പരം നോക്കി. കണ്ണുകളില്‍ വിഷാദ ഭാവം മിന്നിമറയുന്നത് ടീച്ചര്‍ കണ്ടു. കഴിഞ്ഞദിവസം കുടയത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൂട്ടുകാരന്‍ ദേവാക്ഷിതും കുടുംബവും മരിച്ച വിവരം അവര്‍ അറിഞ്ഞിരുന്നു.

ഒന്നാംക്ലാസില്‍ ഇവര്‍ മൂന്നുപേരും മാത്രമാണ് പഠിക്കുന്നത്. അതിനാല്‍ത്തന്നെ മൂവരും വലിയ കൂട്ടുകാരായിരുന്നു. സാധാരണഗതിയില്‍ കൂട്ടുകാരന്‍ വന്നില്ലെങ്കില്‍ ടീച്ചറേ ദേവാക്ഷിത് വന്നില്ലല്ലോ, പനിയാണോ, എന്നാണ് വരുന്നേ നാളെയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ചുറ്റും കൂടാറുള്ള ഇവര്‍ ലത ടീച്ചറോട് ഒന്നും ചോദിച്ചില്ല. ഏക കൂട്ടുകാരന്‍ ദേവാക്ഷിത് ഇനിയൊരിക്കലും ക്ലാസിലെത്തില്ലെന്ന് ഇരുവരും മനസ്സിലാക്കിയിരുന്നു.

ദേവാക്ഷിതിനെ കണ്ടില്ലെങ്കില്‍ തിരക്കി അവിടുത്തെ ജീവനക്കാരിയായ അവന്റെ അമ്മൂമ്മ ഷിജിമോളുടെ അടുത്തും ഈ കൂട്ടുകാരികള്‍ എത്താറുണ്ടായിരുന്നു. ഒരിക്കല്‍ പനിപിടിച്ച് ദേവാക്ഷിത് ക്ലാസില്‍ വരാതിരുന്നു. അപ്പോള്‍ തുടര്‍ച്ചയായി അവന്റെകാര്യം അവന്റെ അമ്മൂമ്മയോട് തിരക്കിയെന്ന് ലത ടീച്ചര്‍ ഓര്‍ക്കുന്നു. എന്നാല്‍ അവന്റെ അമ്മൂമ്മയും ഇനിയെത്തില്ലെന്ന് ആര്‍ദ്രയ്ക്കും ദിയയ്ക്കുമറിയാം.

എല്ലാ കാര്യങ്ങള്‍ക്കും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ഇടപെട്ടിരുന്നു ദേവാക്ഷിതെന്ന് പ്രഥമാധ്യാപകന്‍ സജിയും ക്ലാസ് ടീച്ചര്‍ ലതയും പറഞ്ഞു. എല്ലാത്തിനും എപ്പോഴും മുന്‍ നിരയിലുണ്ടാകുമായിരുന്നു ഈ അഞ്ചു വയസ്സുകാരന്‍.

ഈ കുരുന്നിന്റെ അകാല വേര്‍പാടില്‍ സ്‌കൂളിന്റെ സങ്കടത്തിന് അതിരില്ല. സ്‌കൂളിലെ പാര്‍ട് ടൈം ജോലിക്കാരിയായിരുന്നു അമ്മൂമ്മ ഷിജിമോള്‍. ഇവര്‍ക്കൊപ്പമാണ് എന്നും ദേവാക്ഷിത് എത്തിയിരുന്നത്. സ്‌കൂളിനെ സ്വന്തം വീടുപോലെ സ്നേഹിച്ചയാളായിരുന്നു ഷിജിമോളെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളിന് തീരാനഷ്ടമാണ് ഇരുവരുടെയും വേര്‍പാടെന്നും സ്‌കൂളധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കുടയത്തൂര്‍ പന്തപ്ലാവിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ദേവാക്ഷിതും കുടുംബവും മരിച്ചത്.

Content Highlights: idukki kudayathoor landslide death of five year old devakshith left his classmates into pain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented