'ഡാ, കേറിപ്പോടാ'; കൊമ്പനെ ശകാരിച്ച് വിരട്ടിയോടിച്ച് വനം വകുപ്പ് വാച്ചര്‍


തന്റെ പ്രവൃത്തിമറ്റാരും അനുകരിക്കരുതെന്ന് ശക്തിവേല്‍ മുന്നറിയിപ്പ് നല്‍കി

ശക്തിവേൽ, ചക്കക്കൊമ്പൻ എന്ന കാട്ടാന | Photo: Screen Grab(Mathrubhumi News)

ദേവികുളം: കാട്ടാനയെ ശകാരിച്ച് വിരട്ടിയോടിച്ചു വൈറലായി ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍. ഡാ കേറി പോടാ എന്ന് ശക്തിവേല്‍ പറയുമ്പോള്‍ കട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്നത് വൈറലായ ദൃശ്യങ്ങളിലുണ്ട്. ഈ കൗതുക കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

റോഡിലിറങ്ങിയ ആനയെ തിരിച്ചുകാട്ടിലേക്ക് കയറ്റിവിടുന്ന ശക്തിവേലിനെ ദൃശ്യങ്ങളില്‍ കാണാം. ഇരുചക്രവാഹനത്തിലെത്തിയ ശക്തിവേല്‍ വാഹനത്തില്‍ നിന്നും ഇറങ്ങാതെ തന്നെ കാട്ടാനയെ വിരട്ടിയോടിച്ചു. കുറച്ചുനേരത്തെ ശകാരത്തിന് ശേഷം ആന കാട്ടിലേക്ക് തിരിച്ചുകയറിപ്പോകുന്നതും ദൃശ്യത്തിലുണ്ട്.

'ആനവാച്ചര്‍ എന്ന നിലയിലെ ജോലിയാണ് ചെയ്തത്. റോഡില്‍ നില്‍ക്കരുത്, കേറിപ്പോടാ എന്ന് വിട്ടുപോകാനാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ കേറിപ്പോയതാണ്. എന്നാലും പറഞ്ഞതുപോലെ കേട്ടു. ചക്കക്കൊമ്പന്‍ എന്നാണ് പേര്, ഏറ്റവും അപകടകാരിയാണ്‌. എന്നെക്കണ്ടുകഴിഞ്ഞാല്‍ മിക്കവാറും അവന്‍ ഒതുങ്ങും.'- ശക്തിവേല്‍ പറഞ്ഞു.

ആന തനിക്കുനേരെ തിരഞ്ഞാല്‍ പിറകോട്ട്‌ ഓടാം എന്ന മുന്നൊരുക്കത്തോടെ തന്നെയാണ് നിന്നതെന്ന് ശക്തിവേല്‍ പറഞ്ഞു. താന്‍ ചെയ്യുന്നത് കണ്ടു സാധാരണക്കാര്‍ ഇങ്ങനെ ചെയ്‌തേക്കാമെന്നും അതിനാല്‍ ആവര്‍ത്തിക്കരുതെന്ന് ഡി.എഫ്.ഒ. ഉപദേശിച്ചതായി ശക്തിവേല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രവൃത്തി മറ്റാരും അനുകരിക്കരുതെന്ന് ശക്തിവേല്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: idukki devikulam chakkakomban shakthivel viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented