സി.പി. മാത്യു, ഇടുക്കിയിലെ കാട്ടാനകളായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, ഒന്നരക്കൊമ്പൻ,ഒറ്റക്കൊമ്പൻ, പടയപ്പ (ഘടികാരക്രമത്തിൽ)
പൂപ്പാറ: ഇടുക്കിയിലെ കാട്ടാനശല്യത്തില്‍ രൂക്ഷപ്രതികരണവുമായി ജില്ലാ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാമെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും മാത്യു പറഞ്ഞു.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലാണ് ക്യാമ്പ് ചെയ്യുന്നത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുള്ളത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെകഴിഞ്ഞ് വരുമെന്നാണ് അറിയിച്ചത്. വരുമായിരുന്നെങ്കില്‍ അന്ന് മന്ത്രി ഇവിടെ സന്ദര്‍ശിക്കുമായിരുന്നു, ശശീന്ദ്രനെ എനിക്കറിയാം. പക്ഷേ വന്നില്ല. ഇപ്പോഴും അരുണ്‍ സക്കറിയ സ്ഥലത്തെത്തിയിട്ടില്ല, മാത്യു പറഞ്ഞു.
ജില്ലയിലെ കാട്ടാനശല്യത്തിനെതിരേ പൂപ്പാറയില്‍ ഇടുക്കി ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരാഹാര സമരം നടത്തുന്നുണ്ട്. ഈ സമരവേദിയിലെത്തിയപ്പോഴായിരുന്നു മാത്യുവിന്റെ പരാമര്‍ശം. ഡി.സി.സിയുടെ കൂടി നേതൃത്വത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്.
ഞങ്ങള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമൊക്കെ ആനയുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവെക്കുന്ന സുഹൃത്തുക്കളൊക്കെയുണ്ട്. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആന കാരണമുള്ള ബുദ്ധിമുട്ട് ഇനിയുണ്ടായാല്‍, ആ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാന്‍ നിയമവിരുദ്ധമാണെങ്കില്‍ ആയിക്കോട്ടെ പക്ഷേ, വെടിവെച്ചുകൊല്ലാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമാകും- മാത്യു കൂട്ടിച്ചേര്‍ത്തു.
Content Highlights: idukki dcc president cp mathew on wild elephant issue in district
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..