തിരുവനന്തപുരം: ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ ചൊവ്വാഴ്ച (5.11.2019) നടത്തും. രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ട്രയല്‍ റണ്‍ നടത്തുകയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ട്രയല്‍ റണ്‍ നടത്തുന്ന അവസരത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

Content Highlights: Idukki dam Siren trial run