പൈനാവ്: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. 

ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുക.

ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. 

content highlights: idukki dam shutter will be opened tuesady