Photo: Screengrab
ഇടുക്കി: ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നിലവിൽ ഓറഞ്ച് അലേർട്ട് ആണ് ഇടുക്കി ഡാമിൽ. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. 2397.86 അടിയാകുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ശക്തമായ മഴ തുടരുകയാണെങ്കിൽ ഡാം തുറക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വളരെ വേഗത്തിൽ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാൽ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഡാമുകൾ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകും. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുത് എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചതായാണ് വിവരം.
2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് എത്തുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാൽ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..