ചെറുതോണി ഡാമിൻറെ ഒരു ഷട്ടർ ഉയർത്തിയപ്പോൾ | Photo: ശ്രീജിത്ത്
ചെറുതോണി/കുമളി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 70 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. നിലവില്‍ 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.
വെള്ളിയാഴ്ച നാലിന് 2381.28 അടിയായിരുന്നു ജലനിരപ്പ്. ശനിയാഴ്ച നാലിന് രണ്ടടി ഉയര്‍ന്ന് 2383.10 ആയി. 1127.48 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 77.25 ശതമാനമാണ്. 2403 അടിയാണ് സംഭരണശേഷി.
ഷട്ടര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂലസാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ദുരന്തനിവാരണസേനയും എത്തിയിട്ടുണ്ട്.
Content Highlights: idukki cheruthoni dam one shutter opened
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..