-
കോഴിക്കോട്: പണിനടന്ന് കൊണ്ടിരിക്കെ പുഴയിലേക്ക് തകര്‍ന്ന് വീണ മാഹി ബൈപ്പാസിന്റെ മേല്‍പ്പാലത്തെ തകരാത്ത പാലാരിവട്ടം പാലത്തിന്റെ ഫോട്ടോയിട്ട് ട്രോളി ഇബ്രാഹിം കുഞ്ഞ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാലാരിവട്ടം പാലം എന്ന് മാത്രം എഴുതി പാലത്തിന്റെ ഫോട്ടോ കേസില്‍ ആരോപണ വിധേയന് കൂടിയായ ഇബ്രാഹിം കുഞ്ഞ് പങ്കുവെച്ചത്. ഇതോടെ പോസ്റ്റിന് കീഴില്‍ വലിയ ചര്‍ച്ചയും നടക്കുകയാണ്. ചെലോല്‍ത് ശരിയാവും(പാലാരിവട്ടം പാലം)ചോലോല്ത് ശരിയാവൂല(മാഹിപ്പാലം) എന്നാലും ഞമ്മക്കൊരു കൊയപ്പൊ ഇല്ല(ഷംസീര്‍ ഇക്ക മുത്താണ്) തുടങ്ങിയ രസകരമായ കമന്റുകളുമുണ്ട്. മാഹി പാലം തകര്‍ന്നത് കൊണ്ട് വിശുദ്ധന് ആവുമെന്ന് കരുതേണ്ടെന്നും അധികം വൈകാതെ തന്നെ ജയിലിലേക്ക് പോകാനുള്ള വണ്ടി വീട്ടുമുറ്റത്തു വരുന്നതാണ് തുടങ്ങി ഇബ്രാഹിം കുഞ്ഞിന് എതിരേയുള്ള കമന്റുകളുമുണ്ട്.
മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരത്തോളം കമന്റുകളും അത്ര തന്നെ ഷെയറുകളുമാണ് പോസ്റ്റിന് കീഴില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തലശ്ശേരി-മാഹി ബൈപ്പാസില്‍ പാലത്തിന്റെ തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമുകള്‍ തകര്‍ന്ന് ധര്‍മടം പുഴയില്‍ വീണത്. ഏകദേശം ഒന്നരക്കോടിയോളമാണ് നഷ്ടം കണക്കാക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി ബീമിനെ താങ്ങി നിര്‍ത്താന്‍ പുഴയില്‍ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് ഇളക്കം വന്നതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
പാലം തകര്‍ന്നതോടെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാണ് ബന്ധപ്പെട്ട് നടക്കുന്നത്. ദേശീയ പാതയുടെ ഭാഗമാണെന്നും തകര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടര് എത്തുമ്പോള്‍ മുഖ്യമന്ത്രിയുടേയും എ.എന്‍ ഷംസീര്‍ എ.എല്‍.എയുടേതുമടക്കമുള്ള പ്രവൃത്തി ഉദ്ഘാടന സമയത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് മറ്റൊരു കൂട്ടര് എത്തുന്നത്. ഇതിനിടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ പോസ്റ്റ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..