ഡോ. രേണുരാജ്, ഡോ. ശ്രീറാം വെങ്കിട്ടരാമൻ
ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി.യുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹിതരാകുന്ന വിവരം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവർത്തിക്കുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. എം.ഡി. ബിരുദധാരിയാണ് എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ. ഇരുവരും അടുത്തടുത്ത വർഷങ്ങളിൽ രണ്ടാം റാങ്കോടെയാണ് ഐ.എ.എസിലെത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ 2013-ലും രേണുരാജ് 2014--ലും. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്.
Content Highlights: IAS Officers Renu Raj And Sriram Venkitaraman got marriaged at chottanikkara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..