ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI
പനജി: ഓള്‍ ഇന്ത്യ റേഡിയോയില്‍ റേഡിയോ ജോക്കിയായി പാര്‍ട്ട് ടൈം ജോലി ചെയ്ത സംഭവം ഓര്‍ത്തെടുത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ചെറുപ്പം മുതലേ സംഗീതത്തോടുള്ള ഇഷ്ടം ഇപ്പോഴും തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ചെറുപ്പകാലത്തെ ഇഷ്ടങ്ങള്‍ വെളിപ്പെടുത്തിയത്.
എന്റെ ഇരുപതുകളില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഞാന്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പ്ലേ ഇറ്റ് കൂള്‍, എ ഡേറ്റ് വിത്ത് യു, സണ്‍ഡേ റിക്വസ്റ്റ്‌സ് തുടങ്ങിയ പരിപാടികളുടെ അവതാരകനായി. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്, ചന്ദ്രചൂഡ് പറഞ്ഞു.
ചെറുപ്പം മുതലേ സംഗീതത്തോട് താല്‍പര്യമുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നു. അഭിഭാഷകനായ ശേഷം വീണ്ടും സംഗീതത്തിലേക്ക് തിരികെ പോയി. ഇപ്പോഴും എല്ലാ ദിവസവും സംഗീതം കേള്‍ക്കുന്നു, അദ്ദേഹം വെളിപ്പെടുത്തി.
ഗോവയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലീഗല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ അക്കാദമിക് സെഷന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു.
Content Highlights: I moonlighted as a radio jockey- CJI DY Chandrachud
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..