സജി ചെറിയാൻ
തിരുവനന്തപുരം: വീണ്ടും മന്ത്രിയാകുന്നതില്‍ സ്വാഭാവികമായ സന്തോഷമെന്ന് സജി ചെറിയാന്. വകുപ്പുകള്‍ ഏതെന്നതിനേക്കുറിച്ച് തനിക്കറിയില്ലെന്നും ജീവിതത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തെ പറ്റി ആശങ്കയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ജീവിതത്തില്‍ ആശയകുഴപ്പം ഇല്ലാത്തയാളാണ് ഞാന്‍. അത് പണ്ടേ പറഞ്ഞ കാര്യമാണ്. മറ്റു കാര്യങ്ങള്‍ക്കൊക്കെ രാഷ്ട്രീയ നേതൃത്വം മറുപടി പറയും'.
ഭരണഘടനാവിരുദ്ധമായോ, നിയമവിരുദ്ധമായോ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിലുണ്ടായിരുന്ന രണ്ടു പരാതികളും തീര്‍പ്പായെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്തു കടിച്ചുതൂങ്ങിയില്ല. മാറിനിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കാനാണ്. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിവെച്ചത്. പോലീസ് ആറുമാസം അന്വേഷിച്ചു കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഭരണഘടനാവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നു തെളിഞ്ഞു. തടസ്സഹര്‍ജിയില്‍ കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. തന്റെ പേരില്‍ എവിടെയും കേസില്ലെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
അതേ സമയം, വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നേരത്തെ ഉണ്ടായിരുന്ന വകുപ്പുകള്‍ തന്നെ സജി ചെറിയാന് ലഭിക്കുമെന്നാണ് സൂചന. ഫിഷറീസ്, യുവജനക്ഷേമം, സാംസ്കാരികം എന്നീ വകുപ്പുകളായിരുന്ന അദ്ദേഹം കൈാര്യംചെയ്തിരുന്നത്. സജി ചെറിയാന് രാജിവെച്ചപ്പോള്‍ ഈ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്കായി വിഭജിച്ചു നല്കുകയാണുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന് കൂടിയായ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നതുകൊണ്ടുതന്നെ പകരം മന്ത്രിയേയും കൊണ്ടുവന്നിരുന്നില്ല.
മുന്‍മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും പിന്‍നിരയിലേക്കു മാറിയതോടെ സജി ചെറിയാനാണ് ആലപ്പുഴ ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രം.
Content Highlights: I don't worry about life, I didn't say anything unconstitutional - saji cheriyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..